February 1, 2026
#kerala #Top Four

മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടം. ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ; പരാതി നല്‍കി അതിജീവിത

‘ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും വിലയുള്ള വാഹനമാണല്ലോ. സാധാരണഗതിയില്‍ അതിന്റെ ടയര്‍ അഴിഞ്ഞു പോയി എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൊലീസിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. മൂന്ന് ദിവങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ചെയ്ത വാഹനമാണ്. അതിന് ശേഷം 500 കിലോമീറ്റര്‍ മാത്രമാണ് ഓടിയത്. അതിനാല്‍ ടയര്‍ ഊരി തെറിക്കാനുള്ള സാഹചര്യം നിലവിലില്ല. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് എന്നാണ് അപകടത്തിന് ശേഷം സജി ചെറിയാന്‍ പ്രതികരിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *