January 23, 2026
#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി ഇഡി. പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലായാണ് ഇഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താനായില്ല.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വീട്ടിലുള്ളവര്‍ ബന്ധുവീട്ടിലാണ് എന്നാണ് അയല്‍ക്കാര്‍ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍
ആസ്തികള്‍ എന്നിവയെ കുറിച്ച് അറിയാനാമ് പരിശോധന നടത്തുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *