രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ആരംഭിച്ചു; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സഭാ സമ്മേളനം തുടങ്ങി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാമ് സമ്മേളനത്തിന് തുടക്കമായത്. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത്. സ്പീക്കര്‍ എ.എന്‍.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡി പരിശോധന
കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വായിച്ചു.കേരളം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണെന്നും സര്‍ക്കാര്‍ മികച്ച മുന്നേറ്റമാണ് കഴിഞ്ഞ 10 വര്‍ഷം നടത്തിയെന്നും ഗവര്‍ണര്‍ വായിച്ചു.
അതേസമയം, ഈ മാസം 29-നാണ് ബജറ്റ് അവതരണം. 32 ദിവസം നീണ്ടുനില്‍ക്കുന്ന സഭാ സമ്മേളനം മാര്‍ച്ച് 26-നാണ് അവസാനിക്കുക.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































