നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി ബിജെപി ദേശീയ അധ്യക്ഷന്‍, മോദി നാളെ തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പില്‍ ആണ് ബിജെപി. ബിജെപിയുടെ ഒരുക്കങ്ങള്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വിലയിരുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ വിജയം മുന്‍നിര്‍ത്തി പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ വിജയത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൈയ്യടക്കിയാല്‍ 45 ദിവസത്തിനകം നരേന്ദ്ര മോദി കേരളത്തില്‍ എത്തുമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. നാളെ രാവിലെ 10.30ഓടെ മോദി തിരുവനന്തപുരത്ത് എത്തിചേരും. തിരുവനന്തപുരം കോര്‍പറേഷന്‍ വികസനത്തിന്റെ ബ്ലൂ പ്രിന്റും മോദി നാളെ അവതരിപ്പിക്കും.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































