January 29, 2026
#kerala #Top Four

പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം; ആശമാര്‍ക്ക് 1000കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സഭയില്‍ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച് തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപനമാണിത്. കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനം തുടങ്ങിയത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നതിന് മപന്‍പേ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയില്‍ വിഷം കലര്‍ത്താന്‍ വര്‍ഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് ആശ്വാസമായി 1000 രൂപ നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

കേരളത്തെ തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. സാമ്പത്തിക വര്‍ഷാവസാനം കേന്ദ്രം കേരളത്തെ കുരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *