January 30, 2026
#kerala #Top Four

ഞാന്‍ അധികാരമോഹിയല്ല; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

ദില്ലി: ഏറെ നാളത്തെ ശശി തരൂരിന്റെ ഹൈക്കമാന്‍ഡുമായുള്ള അഭിപ്രായ വിത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്തു. പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. തനിക്ക് അധികാരമോഹമില്ലെന്നും തന്നെ കേരളത്തില്‍ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിച്ചുവെന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കള്‍ തന്നെ ശത്രുവായി കണ്ടുവെന്നും തരൂര്‍ ഖാര്‍ഗയോടും രാഹുലിനോടും വ്യക്തമാക്കി.

പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം; ആശമാര്‍ക്ക് 1000കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

അതേസസമയം, മോദി സ്തുതിയിലും വിദേശകാര്യ നിലപാടിലും ഹൈക്കമാന്‍ഡ് തരൂരിനെ അതൃപ്തി അറിയിച്ചു. പ്രശ്നങ്ങുണ്ടായാല്‍ ഇനി നേരിട്ട് അറിയിക്കണമെന്നും നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. തനിക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാല്‍ അത്രയും നല്ലത് എന്ന നിലപാട് തരൂര്‍ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചുവെന്നാണ് വിവരം.

 

Leave a comment

Your email address will not be published. Required fields are marked *