രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പാര്‍ട്ടിയില്‍ ഘടക കക്ഷികളും സമാന നിലപാടിലാണ്. അതേസമയം, ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രാഹുലിനെതിരെയുള്ള പുറത്താക്കല്‍ നടപടി തുടരും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനം 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്‌സ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി.





Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































