ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ അറ്റകുറ്റപ്പണികള്‍; പ്രദക്ഷിണത്തിന് നിയന്ത്രണം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണം. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































