രമേഷ് പിഷാരടിയും വി ടി ബല്‍റാമും മത്സരിക്കും; യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയില്‍ എ സുരേഷും തൃത്താലയില്‍ വി ടി ബല്‍റാമും മത്സരിക്കും. പാലക്കാട്ടെ 12 സീറ്റില്‍ പത്ത് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി, കണ്ണൂരില്‍ ഇന്ന് റോഡ് ഷോ
ആലത്തൂര്‍- കെ എം ഫെബിന്, ചിറ്റൂര്‍- സുമേഷ് അച്യുതന്, കോങ്ങാട്- കെ എ തുളസി, മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ധീന്, നെന്മാറ- എ തങ്കപ്പന്, തരൂര്‍- കെ സി സുബ്രഹ്മണ്യന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഒറ്റപ്പാലത്ത് സിപിഐഎം വിമത പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി കെ ശശിയെ യുഡിഎഫ് പിന്തുണക്കും. പട്ടാമ്പിയിലെയും ഷൊര്‍ണൂരിലെയും സ്ഥാനാര്‍ത്ഥികളെയാണ് ഇനി തീരുമാനിക്കുള്ളത്. പട്ടാമ്പിയില്‍ ടി പി ഷാജി, റിയാസ് മുക്കോളി എന്നിവരാണ് അവസാന പട്ടികയിലുള്ളത്.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































