തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ല ; സൂര്യാഘാതമേറ്റ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗവും പ്രതിദിനം ഉയരുന്നുണ്ട്.എന്നാല്‍ സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അമിത വൈദ്യുതി ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്’ എന്നും കെ കൃഷ്ണകുട്ടി പറഞ്ഞു.പക്ഷേ നിലവിലെവൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രതിദിന ഉപഭോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയതായാണ് കണക്കുകള്‍ പറയുന്നത്.
Also Read ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടക്കം ; സിപിഐഎം യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി
സംസ്ഥാനത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതടക്കം പരിഗണനയിലുണ്ടെന്നും വരുന്ന ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ചൂട് ഇനിയും ഉയരാണ് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ഇടുക്കി, വയനാട് ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ അംഗനവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.