September 8, 2024
#Crime #india #Top Four

ലൈഗിംകാതിക്രമ കേസ് : പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും

ന്യൂഡല്‍ഹി: ലൈഗിംകാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും.നേരത്തെ കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.കേസില്‍ നേരത്തെ പ്രജ്ജ്വല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബെംഗളൂരു കോടതി തള്ളിയിരുന്നു.

Also Read ; വോള്‍വ്‌സിനെ നിലംപരിശാക്കി മാഞ്ചസ്റ്റര്‍ സിറ്റി : കിരീട പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല..!

ലൈംഗികാതിക്രമകേസില്‍ അന്വേഷണം നേരിട്ടതിന് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു പ്രജ്ജ്വലിന്റെ അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.എന്നാല്‍ ഇതിനിടെ ജര്‍മ്മനിയില്‍ നിന്നും പ്രജ്ജ്വല്‍ മസ്‌കറ്റില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. താമസിയാതെ അന്വേഷണ സംഘത്തിന് മുമ്പില്‍ പ്രജ്ജ്വല്‍ കീഴടങ്ങിയേക്കുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു കേസില്‍ ഉള്‍പ്പെട്ട ഇരയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു രേവണ്ണയുടെ അറസ്റ്റ്. പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നതാണ് പ്രജ്ജ്വലിനെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a comment

Your email address will not be published. Required fields are marked *