ഇടഞ്ഞ് നിന്ന സുധാകരന്റെ തന്ത്രം ഫലിച്ചു ; നിരാശനായി ഹസന്‍
തിരുവനന്തപുരം : കെ സുധാകരന്‍ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ താല്‍കാലികമായി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയിരുന്നു. എംഎം ഹസനായിരുന്നു ആക്ടിങ് പ്രസിഡന്റിന്റെ ചുമതല വഹിച്ചത്.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സുധാകരന് ചുമതല നല്‍കിയില്ല.ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.എന്നാല്‍ ഈ പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഭിന്നതയ്ക്കും ഗ്രൂപ്പിസത്തിനും വഴിവയ്ക്കുമെന്ന് മനസിലായതോടെ സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
Also Read ; ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇനി മുതല്‍ ഇ-പാസ് നിര്‍ബന്ധം
അതേസമയം അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പില്ലെന്നാണ് സുധാകരന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തീരുമാനം.പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പല പ്രസ്താവനകളും ഒഴിവാക്കാന്‍ സുധാകരനെ മാറ്റണം എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് പലരും സുധാകരനെതിരെ തിരിഞ്ഞിരുന്നു. ഇത് മനസിലാക്കിയതുകൊണ്ടാണ് എത്രയും പെട്ടെന്ന് പദവിയില്‍ തിരിച്ചു കയറണമെന്ന് സുധാകരന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..