മൂന്നടി മാത്രം പൊക്കമുള്ള സോഷ്യല്‍ മീഡിയ താരം അബ്ദു റോസിക്കിന് പ്രേമവിവാഹം; വധു ഷാര്‍ജക്കാരി
![](https://metropostkerala.com/wp-content/uploads/2024/05/5555-991x564.jpg)
ദുബായ്: ആകാശം മുട്ടെ ആഹ്ലാദത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. കാരണം മറ്റൊന്നുമല്ല; മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ്. ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. ജൂലൈ ഏഴിന് യുഎഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്‌മെന്റും ഇദ്ദേഹത്തിന്റെ കല്യാണക്കാര്യം ശരിവച്ചിട്ടുണ്ട്.
Also Read ;ശശാങ്ക് സിങ്ങിനെ അവിശ്വസനീയ റണ്ണൗട്ട് ആക്കിയ കോഹ്ലിയുടെ വീഡിയോ വൈറല്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായ് മാളില്‍ വച്ചാണ് താന്‍ അമീറയെ കണ്ടുമുട്ടിയതെന്ന് അബ്ദു വെളിപ്പെടുത്തി. ‘എനിക്ക് ദൈനംദിന ജീവിതം അത്ര എളുപ്പമല്ല. ഒരുപാട് തടസ്സങ്ങള്‍ ഉള്ളതിനാല്‍ സ്നേഹം കണ്ടെത്തുകയെന്നത് അതിനേക്കാള്‍ വലിയ വെല്ലുവിളിയായി തോന്നി. പക്ഷേ, ദൈവത്തിന് സ്തുതി, ഞാന്‍ അമീറയെ കണ്ടെത്തി. അവള്‍ എന്നെ സ്നേഹിക്കുന്നു; ഞാന്‍ ആരാണെന്നും എന്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ.’
നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 8.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അബ്ദു റോസിക്ക് താജിക്കിസ്താനിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജനിച്ചത്. പ്രാദേശിക ചന്തകളില്‍ പാട്ടുപാടി ഉപജീവനം കഴിച്ചിരുന്ന നാളുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഇനത്തില്‍ ഹസ്ബുള്ള മഗ്മെദോവുമായുള്ള പോരാട്ടത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇദ്ദേഹത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ലോകമറിയുന്ന സോഷ്യല്‍ മീഡിയ താരമായി ഉയര്‍ന്നു. അതിനുള്ള അംഗീകാരമെന്ന നിലയ്ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. ‘സെലിബ്രിറ്റി ഇന്‍ഫ്ളുവന്‍സര്‍ ഓഫ് ദ ഇയര്‍’ ആയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എആര്‍ റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദു ഇന്ത്യന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി വന്നിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം