അവയവക്കച്ചവടം ; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന, ഇരയായവരില്‍ ഒരു മലയാളിയും
 
                                കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇരയായവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇരയായത്. കൂടാതെ 19 ഉത്തരേന്ത്യന്‍ സ്വദേശികളും ഇരയായിട്ടുണ്ട്.സംഭവത്തില്‍ ഇനിയും ഇരകളുണ്ടെന്നാണ് സംശയിക്കുന്നത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സംഘത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സാബിത്തിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.ഇയാള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കേസിന്റെ അന്വേഷണം കേന്ദ്രഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്ന് വിവരമുണ്ട്.
Also Read ; അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം
ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താണ് സാബിത്ത് ഇരകളെ കബളിപ്പിക്കുന്നത്. എന്നാല്‍ അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി തിരികെ എത്തിക്കും. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
 
        




 Malayalam
 Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































