വ്രെഡസ്റ്റീന്‍ ടയേഴ്സിന്റെ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റ് കൊച്ചിയില്‍ ആരംഭിച്ചു
പ്രീമിയം, ലക്ഷ്വറി വാഹന ഉടമകള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത – പ്രശസ്ത യൂറോപ്യന്‍ ടയര്‍ നിര്‍മാതാക്കളായ വ്രെഡസ്റ്റീന്‍ ടയേഴ്സ് അപ്പോളോ ടയേഴ്സിനു കീഴില്‍ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ വ്രെഡസ്റ്റീന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഗ്ലോബല്‍ ടയേഴ്സ് പ്രൊപ്പറൈറ്റര്‍ ഫിലിപ്പ് ജോര്‍ജ് പങ്കെടുത്തു.
ആഡംബര ടയറുകള്‍ക്ക് പ്രശസ്തമായ ബ്രാന്‍ഡായ വ്രെഡസ്റ്റീനിനെ സംബന്ധിച്ച് ഈ ലോഞ്ച് സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. 2021-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതു മുതല്‍ വ്രെഡസ്റ്റീന്‍ ഇന്ത്യയുടെ പ്രീമിയം, ആഡംബര പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടയറുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നുണ്ട്.
ഉദ്ഘാടന വേളയില്‍, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിലെ സെയില്‍സ് & സര്‍വീസ് (ഇന്ത്യ, സാര്‍ക്ക് & ഓഷ്യാനിയ) വൈസ് പ്രസിഡന്റ് രാജേഷ് ദാഹിയ, കൊച്ചിയുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു, ‘കൊച്ചിയുടെ ഊര്‍ജസ്വലമായ വാഹന സംസ്‌കാരം വ്രെഡസ്റ്റീന്‍ ബ്രാന്‍ഡിന്റെ മികച്ച വിപണിയായി ഈ നഗരത്തെ മാറ്റുന്നു. പ്രീമിയം കാറുകള്‍ക്കും സൂപ്പര്‍ബൈക്കുകള്‍ക്കുമായി ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടയറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ സ്റ്റോര്‍ നഗരത്തിലെ സമ്പന്നരായ വാഹനഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. വേറിട്ടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ഇവിടുത്തെ ഡ്രൈവിംഗ് ഹരമായ ആളുകളുടെ ഇഷ്ട ചോയ്സായി മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഒപ്പം ശാശ്വതമായ ബന്ധം വളര്‍ത്തിക്കൊണ്ട് സെയില്‍സ് ഗ്രോത്തും ലക്ഷ്യമിടുന്നു.’
അത്യാധുനിക ഡിസൈനും സമഗ്രമായ പ്രോഡക്ട് ഡിസ്പ്ലേയും സ്റ്റോറിന്റെ ഉദ്ഘാടനവേളയില്‍ പ്രകടമായിരുന്നു. ഏറ്റവും പുതിയ വ്രെഡസ്റ്റീന്‍ ടയറുകളുടെ മികച്ച പ്രകടനവും നൂതനമായ സവിശേഷതകളും അത് എടുത്തുകാണിക്കുന്നു. വിവിധ ഡ്രൈവിംഗ് അനുഭവങ്ങള്‍ക്കായി സന്ദര്‍ശകര്‍ ഓഫ് റോഡ് സാഹസികത മുതല്‍ ഹൈ സ്പീഡ് റേസിംഗ് വരെയുള്ള ടയറുകള്‍ പരിശോധിച്ചു, അവരുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ചവ തിരഞ്ഞെടുക്കുന്നത് അത് എളുപ്പമാക്കി.
പ്രാദേശിക പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി, ‘കലാമണ്ഡലം ഢോല്‍’ കലാകാരന്മാര്‍ അതിഥികളെ ചടുലമായ താളങ്ങളോടെ സ്വാഗതം ചെയ്തു. വ്യക്തിഗത സമ്മാനങ്ങളും ലൈവ് എന്‍ഗ്രേവിംഗ് സേവനങ്ങളും ഉണ്ടായിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലക്ഷ്വറി കാര്‍ റാലി ഒരുക്കിയിരുന്നു. വ്രെഡസ്റ്റീന്‍ ടയറുകള്‍ ഘടിപ്പിച്ച സൂപ്പര്‍കാറുകളുടെ റാലി കൊച്ചിയിലെ ഹോട്ട്‌സ്‌പോട്ടുകളിലൂടെ സഞ്ചരിച്ച് പുതിയ സ്റ്റോറില്‍ സമാപിച്ചു.
വിവേചനബുദ്ധിയുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും അവരുടെ ഡ്രൈവിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടും, ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള വ്രഡസ്റ്റീന്‍ ടയേഴ്സിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ എക്‌സ്‌ക്ലൂസീവ് സ്റ്റോറിന്റെ ലോഞ്ച്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം