തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ സത്യപ്രതിജ്ഞാ തിയ്യതി കുറിച്ച് ബിജെപി ; രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.പുതിയ സര്‍ക്കാര്‍ വന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ തന്നെയെന്നാണ് പുറത്തു വരുന്ന സൂചന. ഇതിനായി രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. മെയ് 28 ന് ക്ഷണിച്ച ടെണ്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും. ടെണ്ടര്‍ എടുത്താല്‍ അഞ്ച് ദിവസത്തിനകം ഓര്‍ഡര്‍ പ്രകാരം പുഷ്പങ്ങള്‍ നല്‍കണമെന്നതാണ് ആവശ്യം.
Also Read ; വടകരയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ; വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം
ആദ്യം സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്ത് നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഡല്‍ഹിയിലെ ചൂട് കണക്കിലെടുത്ത് രാഷ്ട്രപതി ഭവനില്‍ തന്നെ മതി ചടങ്ങെന്ന ആലോചനിലാണ് ഇപ്പോളുള്ളത്. ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞ നടത്താനാണ് സാധ്യത.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായതോടെ വിപുലമായ ആഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്.മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. സതിപ്രതിജ്ഞാ ദിവസം തന്നെ വിദേശ രാജ്യങ്ങളിലെ നേതാക്കളുള്‍പ്പെടെ 10,000 ഓളം പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താനാണ് ആലോചന. കര്‍ത്തവ്യപഥ് അല്ലെങ്കില്‍ ഭാരത് മണ്ഡപം ഇതിനുള്ള വേദിയാകും.
ഇന്ത്യയുടെ സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ചടങ്ങാണ് ബിജെപി ആലോചിക്കുന്നത്.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































