ആലപ്പുഴയിലെ കനല്‍ ഒരുതരി കെടുത്തി കെ സി വേണുഗോപാല്‍, ലീഡ് 40000 ലേക്ക്
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ വിജയത്തിലേക്ക്. ഭൂരിപക്ഷം 3700 കടന്നു. രണ്ട് തവണ ആലപ്പുഴയില്‍ എം പിയായിരുന്നു വേണുഗോപാല്‍ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലില്‍ ഇറങ്ങിയ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ ഒരു ഘട്ടത്തില്‍ ഭൂരിപക്ഷം മുന്നൂറിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു.
രാജ്യസഭയില്‍ എം പിയായിരിക്കെയാണ് കെ സി വേണുഗോപാല്‍ ലോക്‌സഭയില്‍ മത്സരിക്കാനിറങ്ങിയത്. ലോക്‌സഭയിലേക്കും ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം