കോഴിക്കോട് നഗരത്തില്‍വെച്ച് വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം; ഓട്ടോ ഡ്രൈവര്‍ ഒളിവില്‍
കോഴിക്കോട്: നഗരത്തില്‍വെച്ച് വയോധികയെ ആക്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതി ഒളിവില്‍. പുല്‍പ്പള്ളി സ്വദേശി ജോസഫീനയുടെ രണ്ടരപവന്റെ മാലയാണ് ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമിക്കപ്പെട്ടത്. കോഴിക്കോട് ടൗണ്‍ സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഓട്ടോ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയനാട് പുല്‍പ്പള്ളി സ്വദേശിനി 68-കാരി ജോസഫീന ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമിക്കപ്പെടുന്നത്.
Also Read ; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ കയറിയ ജോസഫീനയെ ഡ്രൈവര്‍ വഴിമധ്യേ ആക്രമിക്കുകയായിരുന്നു. മുന്‍സീറ്റില്‍ നിന്ന് പുറകിലേക്ക് കയ്യിട്ട് ജോസഫീനയുടെ കഴുത്തിലെ രണ്ടര പവന്‍ തൂക്കം വരുന്ന മാല വലിച്ച് പൊട്ടിച്ചു. കവര്‍ച്ചക്കിടെ ജോസഫീന ഓട്ടോയില്‍ നിന്നും പുറത്തേക്ക് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട്ടെ സുമനസ്സുള്ള ഓട്ടോഡ്രൈവര്‍മാരുടെ സല്‍പേരിന് കളങ്കംവരുത്തുന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഓട്ടോ തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം