#Food #kerala #Top News

റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും

തിരുവനന്തപുരം: റേഷന്‍ മേഖലയോടുള്ള അവഗണനക്കെതിരെ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം നടക്കുന്നത്. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.

Also Read ;എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ രാപകല്‍ സമരമാണ് വ്യാപാരികള്‍ നടത്തുന്നത്. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷന്‍ നല്‍കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

റേഷന്‍ കടകള്‍ പൂര്‍ണമായി അടച്ചിട്ടാണ് സമരം തുടരുന്നത്. തുടര്‍ച്ചയായി നാല് ദിവസമണ് റേഷന്‍ കടകകള്‍ അടഞ്ഞു കിടക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ റേഷന്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരത്തിലേക്ക് പോവുകയെന്നതാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം. ജൂലൈയിലെ റേഷന്‍ വിതരണം ഇതുവരേയും ആരംഭിച്ചിട്ടില്ല. നാളെ മുതലേ ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയൂ.

 

 

 

Leave a comment

Your email address will not be published. Required fields are marked *