തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം

തൃശൂര്‍: കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം. പാടുര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരികരിച്ചത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന രോഗാണുവാണ് കുട്ടിയെ ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരുക്കുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Also Read ; ക്ഷേമപെന്‍ഷന്‍ കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റി. ജര്‍മനിയില്‍ നിന്ന് എത്തിച്ചത് ഉള്‍പ്പെടെ അഞ്ച് മരുന്ന് നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം