രണ്ട് ദിവസമായി സര്‍വീസ് നടത്താതെ ‘നവകേരള’ ബസ്

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാല്‍ രണ്ട് ദിവസമായി സര്‍വീസ് നടത്താതെ നവകേരള ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആളില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിയത്.
ഈ ആഴ്ചയില്‍ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു നവകേരള ബസിന്റെ വരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയും ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാല്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം