യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്
പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി.
Also Read ;കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ

സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തുന്നുവെന്നും അതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും യദുകൃഷ്ണന്‍ പരാതിപ്പെട്ടു. പരസ്യ മദ്യപാനം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത യദുകൃഷ്ണനില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
യദുവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നു.എന്നാല്‍, പാര്‍ട്ടിയുടെ ഈ വാദം തള്ളുന്ന രീതിയിലാണ് ഇപ്പോള്‍ എക്സൈസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































