അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി തൃശൂര്‍ കലക്ടര്‍
തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണ് അര്‍ജുന്‍ പാണ്ഡ്യന്റെ പുതിയ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണ തേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം.
Also Read ; KSEB യില്‍ ജോലി അവസരം; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
ഇടുക്കി സ്വദേശിയാണ് അര്‍ജുന്‍ പാണ്ഡ്യന്‍. തിരുവനന്തപുരം കിളിമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ ബിടെക് ബിരുദം പൂര്‍ത്തിയാക്കി. 2014ല്‍ ടിസിഎസില്‍നിന്നു രാജിവച്ചതിനി ശേഷം 2016ല്‍ ഐഎഎസ് നേടി. 2019ല്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ആയി ചുമതലയേറ്റു. പാലക്കാട് മെഡിക്കല്‍ കോളജിന്റെ സ്‌പെഷല്‍ ഓഫിസര്‍ പദവിയും ഉണ്ടായിരുന്നു. ഡോ. പി.ആര്‍.അനുവാണ് ഭാര്യ.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം