December 21, 2024
#Crime #kerala #Tech news #Top News

തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം

തൃശ്ശൂര്‍ ; മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യുവതിയില്‍നിന്ന് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം. സംഭവത്തിന് പിന്നില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ സംഘമെന്ന് സംശയം. എറവ് കപ്പല്‍ പള്ളിക്ക് സമീപം താമസിക്കുന്ന യുവതിക്കാണ് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് കോള്‍ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം.

Also Read ; തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്

മുംബൈയിലെ ഫെഡെക്‌സ് ഇന്റര്‍ നാഷണല്‍ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്ന് രാഗേഷ് ശുക്ല എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. യുവതിയുടെ പേരില്‍ മുംബൈയില്‍ നിന്ന് റഷ്യയിലേക്ക് ഒരു കൊറിയര്‍ ബുക്ക് ചെയ്ത് അയച്ചത് കൈപ്പറ്റാന്‍ ആളില്ലാത്തതിനാല്‍ തിരികെ എത്തിയിട്ടുണ്ടെന്നും പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പ്, വസ്ത്രങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയും 7 ഗ്രാം. എം.ഡി.എം.എ.യും കണ്ടെടുത്തതായും പറഞ്ഞു.

യുവതി ആദ്യമൊന്ന് അമ്പരന്നുവെങ്കിലും ഇങ്ങനെ ഒരു കാര്യം അറിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ വിളിച്ചയാള്‍ മുംബൈ ക്രൈം ബ്രാഞ്ചില്‍ വിവരം അറിയിക്കാന്‍ പോകുകയാണെന്നും പേടിക്കേണ്ടെന്നും പറ ഞ്ഞു. യുവതി ഫോണ്‍ കട്ട് ചെയ്‌തെങ്കിലും തുടര്‍ച്ചയായി കോളുകള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടക്ക് മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരില്‍ വാട്‌സാപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം സന്ദേശമെത്തി. ഇതിന് പിന്നാലെ പാര്‍സല്‍ കമ്പനിയിലെ ആള്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോണ്‍ വീണ്ടും വരികയും സൈബര്‍ പൊലീസിലെ ഉദ്യോഗസ്ഥന് ഫോണ്‍ കൈമാറുകയാണെന്ന് പറയുകയും ചെയ്തു. ഓണ്‍ലൈന്‍ കേസാണെന്നും അതിനാല്‍ വീഡിയോ കോളില്‍ വരണമെന്നും ആധാര്‍ കാര്‍ഡ് കാണിക്കണ മെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

യുവതി ആധാര്‍ കാര്‍ഡ് വീഡിയോ കോളിലൂടെ കാണിച്ചെങ്കിലും വീണ്ടും കാണിക്കാന്‍ പറഞ്ഞതോടെ തട്ടിപ്പാണെന്ന് സംശയം തോന്നി ഫോണ്‍ കട്ട് ചെയ്തു. സംഭവത്തില്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.

Leave a comment

Your email address will not be published. Required fields are marked *