January 23, 2026
#news #Top Four

അര്‍ജുന്‍ എവിടെ? ഇന്ന് പുഴയില്‍ നിന്നും കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും

ഷിരൂര്‍: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടാം ദിനം. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് പുഴ കേന്ദ്രീകരിച്ച് അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ നടത്തുക. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

Also Read; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്, എയിംസടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കേരളം

ഗംഗാവലി നദിക്കടിയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെ നിന്നും കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം പറയുന്നു. എന്നാല്‍, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തിരച്ചില്‍ നടത്തും. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120-യും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക.

ഇന്നലത്തെ തിരച്ചിലിന്റെ അവസാനമാണ് കാണാതായ ലോറി കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. തിരച്ചില്‍ ഏഴു ദിവസം പിന്നിട്ടിട്ടും അര്‍ജുനെ കണ്ടുകിട്ടാത്തതില്‍ വലിയ നിരാശയിലാണ് കുടുംബം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *