#Politics #Top Four

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധിച്ചത്. എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങഴളായിരുന്നു പ്ലക്കാര്‍ഡില്‍. കൂടാതെ വിവിധ സംസ്ഥാനങ്ങളോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ അതാത് എം.എല്‍.എമാരും ഉയര്‍ത്തി.

ആരോഗ്യരംഗത്തടക്കം കേരളത്തിന് പ്രതീക്ഷകളുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും നിറവേറ്റപ്പെട്ടില്ലെന്നും തിരുവനന്തപുരം എം.പി ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Also Read; പി ആര്‍ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടണമെന്ന് ഹര്‍മ്മന്‍ പ്രീത് സിംഗ്

Leave a comment

Your email address will not be published. Required fields are marked *