സ്വകാര്യ ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം ; യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍
തൃശൂര്‍: സ്വകാര്യ ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. വടക്കാഞ്ചേരി – ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി വി ടി ബസിലെ ജീവനക്കാരാണ് യാത്രക്കാരിക്ക് രക്ഷകരായത്. ഡ്രൈവര്‍ ചിറ്റണ്ട തൃക്കണപതിയാരം പുഴങ്കര രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന്‍ എന്നിവരാണ് യാത്രക്കാരി റജീനയെ ആശുപത്രിയിലാക്കിയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കുന്നംകുളത്ത് നിന്ന് എടുത്ത വണ്ടിയില്‍ കയറിയ റെജീനയ്ക്ക് പന്തല്ലൂര്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തു. പിന്നാലെ ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അല്‍ അമീന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. കുന്നംകുളം കേരള വസ്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മരത്തംകോട് സ്വദേശിയായ റെജീന 20 വര്‍ഷമായി ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ്. റെജീനയുടെ നില തൃപ്തികരമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..