രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

പല്ലെക്കലെ: മഴയും ശ്രീലങ്കന്‍ സ്പിന്നര്‍മാരും ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന ടീം ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20യില്‍ 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ മഴ മൂലം മത്സരം തടസ്സപ്പെട്ടതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 8 ഓവറില്‍ 78 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 9 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി. സ്കോര്‍: ശ്രീലങ്ക 20 ഓവറില്‍ 9ന് 161. ഇന്ത്യ 6.3 ഓവറില്‍ 3ന് 81. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പുതിയ പരിശീലകന് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. നാളെയാണ് മൂന്നാം മത്സരം.
Also Read ; കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ജാമ്യം
ഈസി ഇന്ത്യ
78 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സഞ്ജു സാംസണെ (0) നഷ്ടമായി. പരുക്കുമൂലം വിശ്രമിച്ച ശുഭ്മന്‍ ഗില്ലിന് പകരക്കാരനായാണ് സഞ്ജു ഇന്നലെ ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയുടെ ആദ്യ പന്തില്‍ തന്നെ സഞ്ജു ക്ലീന്‍ ബോള്‍ഡായി. ഇതോടെ ലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍ (15 പന്തില്‍ 30), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (12 പന്തില്‍ 26) എന്നിവര്‍ ചേര് ന്നു നടത്തിയ കൗണ്ടര്‍ അറ്റാക്ക് ആതിഥേയരുടെ താളം തെറ്റിച്ചു. 19 പന്തില്‍ 39 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ജയ്സ്വാളിനെ വാനിന്ദു ഹസരംഗയും സൂര്യയെ മതീഷ പതിരാനയും പുറത്താക്കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ (9 പന്തില്‍ 22 നോട്ടൗട്ട്) കരുത്തില്‍ മറ്റ് പരുക്കുകളില്ലാതെ ഇന്ത്യ വിജയത്തിലെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, കുശാല്‍ പെരേരയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് (34 പന്തില്‍ 53) ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. ഇന്ത്യയ്ക്കായി സ്പിന്നര്‍ രവി ബിഷ്ണോയ് 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.