സംസ്ഥാനത്ത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുരന്തമാകുന്ന സാഹചര്യത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള, അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..