വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക്
മേപ്പാടി : ചൂരല്‍മലയില്‍ നിന്ന് ഉരുള്‍ പൊട്ടിയൊഴുകിയ വെള്ളം അറബിക്കടല്‍തൊടും മുന്‍പേ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു വയനാട്ടിലേക്ക് തിരയടിച്ചെത്തിയത് കാരുണ്യത്തിന്റെ പ്രവാഹം. ദുരന്തമുഖത്ത് എല്ലാം മറന്ന് കൈകോര്‍ക്കാറുള്ള കേരള മോഡലിന് അതിരാവിലെ മുതല്‍ വയനാട് സാക്ഷ്യം വഹിച്ചു.
Also Read ; ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്
ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സേവാഭാരതിയും ഉള്‍പ്പെടെ എണ്ണമറ്റ സംഘടനകള്‍ സന്നദ്ധപ്രവര്‍ത്തകരുമായി ദുരന്തമുഖത്തേക്ക് ഒഴുകിയെത്തി. പൊലീസിനും ഹയര്‍ ഫോഴ്‌സിനും പുറമേ എന്‍ഡിആര്‍എഫും കോഴിക്കോട്ടു നിന്നു ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂരില്‍ നിന്നു പ്രതിരോധ സുരക്ഷാ സേനയും (ഡിഎസ്‌സി) കുതിച്ചെത്തി.
രക്തദാനത്തിനു സന്നദ്ധരായി നൂറ് കണക്കിനു പേര്‍ എത്തിയതോടെ രക്ത ബാങ്കുകളും നിറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ആരോഗ്യപ്രവര്‍ത്തകരും കെഎസ്ഇബിയും റവന്യു, കൃഷി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് ദുരന്ത നിവാരണം ഏകോപിപ്പിച്ചു. ഭക്ഷണവും വെള്ളവും പുതപ്പും മരുന്നും മെഴുകുതിരിയും ഉള്‍പ്പെടെ വേണ്ടതെല്ലാം തേടിപ്പിടിച്ച് ചുരങ്ങള്‍ താണ്ടിയെത്തിയത് നൂറുകണക്കിനു വാഹനങ്ങള്‍.