December 21, 2024
#International #Sports

പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത, ശരീരഭാര പരിശോധനയില്‍ പരാജയപ്പെട്ടു

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയായി. ഇന്ന് രാവിലെ നടത്തിയ ശരീര ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്.ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്.

Also Read ; ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍  വന്‍സ്വീകരണം

എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡല്‍ നഷ്ടമാകും. താരത്തിന്റെ അയോഗ്യത ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സ്ഥിരീകരിച്ചു.

പാരിസ് ഒളിംപിക്‌സില്‍ വിനേഷ് ലക്ഷ്യം വെച്ചത് 57 കിലോഗ്രം വിഭാഗത്തില്‍ മത്സരിക്കാനാണ്. എന്നാല്‍ പരിക്കുകള്‍ താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില്‍ അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില്‍ അല്ലാതെ വിനേഷിന് മത്സരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നായി. ഒടുവില്‍ ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ വിനേഷ് ശരീരഭാരം കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഫൈനല്‍ എത്തിയതിന് പിന്നാലെ താരത്തിന് ശരീരഭാരം തിരിച്ചടിയാകുകയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പാരിസ് ഒളിംപിക്‌സില്‍ പ്രീക്വാര്‍ട്ടറില്‍ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവായ ജപ്പാന്‍ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒരുഘട്ടത്തില്‍ 2-0ത്തിന് പിന്നില്‍ നിന്ന ശേഷം താരം ശക്തമായി തിരിച്ചുവന്നു. 2-3 എന്ന സ്‌കോറിന് വിജയിച്ചു. അന്താരാഷ്ട്ര വേദിയില്‍ പരാജയം അറിയാത്ത ജപ്പാന്‍ താരം സുസാകി യുയിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *