കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 9 പേര്‍ പിടിയില്‍
കൊച്ചി: കൊച്ചി കാക്കനാട് നിന്നും 13.522 ഗ്രാം എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. കാക്കനാട് ടിവി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍മെന്റില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയവരില്‍ ഒരു യുവതിയുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് പ്രതികളെ പിടികൂടിയത്.
Also Read ; ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും
പാലക്കാട് സ്വദേശികളായ സാദിഖ് ഷാ, സുഹൈല്‍ ടി.എന്‍, രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..