നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. മനോജ് കുമാറാണ് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു മനോജ്. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനിടെ സുരക്ഷാ ജീവനക്കാരന്റെ ചോദ്യത്തിന് ബാഗില്‍ ബോംബെന്ന് പറഞ്ഞതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ താന്‍ തമാശ പറഞ്ഞതാണെന്നാണ് മനോജ് പിന്നീട് മൊഴി നല്‍കിയത്. ഇതേപോലെ കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഒരാള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു.
Also Read ; ഗുണ്ടാ നേതാവിന്റെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍
ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് കഴിഞ്ഞദിവസം യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയത്. ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തായ് എയര്‍ലൈന്‍സില്‍ തായ്‌ലന്‍ഡിലേക്ക് പോകാനാണ് പ്രശാന്തും ഭാര്യയും മകനും എത്തിയത്. മറ്റ് നാലു പേരുകൂടി ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ ബോംബാണെന്ന് പ്രശാന്ത് മറുപടി പറയുകയായിരുന്നു.