January 23, 2026
#kerala #Top Four

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് സംഘര്‍ഷം ; പോലീസ് എത്തി ഇരുവിഭാഗങ്ങളേയും മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി.

Also Read ; തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി

ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും സര്‍വകലാശാലയില്‍ ചെറിയ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയും ഉണ്ടായിരുന്നു. പരിക്കേറ്റയാള്‍ തിരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ ചെറിയ തര്‍ക്കം ഉണ്ടായിരുന്നു. അതാണ് രാത്രി ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *