അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്ന വഴി സ്‌കൂട്ടറില്‍ എത്തിയ പ്രതി കുട്ടിയെ കടന്നു പിടിക്കുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നത് പ്രതിയിലേക്ക് പോലീസ് എത്തുന്നത് വൈകിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പ്രതിയായ മാങ്കാവ് സ്വദേശി ഫാസിലിനെ പന്നിയങ്കര പോലീസ് ഹൈലൈറ്റ് മാളിന് സമീപം വെച്ച് പിടികൂടിയത്.
പ്രതി മുന്‍പും സമാനമായ രീതിയില്‍ പത്തനംതിട്ടയില്‍ കുറ്റകൃത്യം ചെയ്ത് ജാമ്യത്തിലിരിക്കെയാണ് വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍, കിരണ്‍ ശശിധരന്‍, SCPO മാരായ ബിജു ടി, പത്മരാജ് പി, സുജിത്ത് ടി, എന്‍, വിജേഷ് സി, രതീഷ് ടി, ഷിനില്‍ ജിത്ത് CPO മാരായ ദിലീപ് ടി.പി, ബിനോയ് വിശ്വം, അശ്വതി കെ എന്നിവരാണുണ്ടായിരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..