ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സി പി എം നേതാവടക്കം ആറ് പേരെ വെറുതെ വിട്ടു

പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു പാലക്കാട് അതിവേഗ കോടതി. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, പ്രവര്‍ത്തകരായ അത്തിമണി അനില്‍, കൃഷ്ണന്‍കുട്ടി, ഷണ്‍മുഖന്‍, പാര്‍ഥന്‍, ഗോകുല്‍ദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. വണ്ടിത്താവളം സ്വദേശികളും ജനതാദള്‍ പ്രവര്‍ത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെയാണ് കൊലപ്പെടുത്തിയത്.
2002 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ജീപ്പിടിച്ചായിരുന്നു കൊലപാതകം. നല്ല മഴയായതിനാല്‍ മഴക്കോട്ട് ധരിക്കാനായി ഇരുവരും വണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം റിവേഴ്‌സ് വന്നു. ഇതിനിടയില്‍ വാഹനം മറിയുകയും പ്രതികള്‍ ഓടിപ്പോകുകയുമായിരുന്നു.
Also Read; എംപോക്‌സ് പടരുന്നു; വിമാനത്താവനങ്ങളില്‍ നിരീക്ഷണം; ജാഗ്രത പാലിച്ച് കേരളം
ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. അന്വേഷണത്തില്‍ പിന്നീട് വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. സി പി എം ജില്ലാ സെക്രട്ടറിക്കെതിര ഗൂഢാലോചന കുറ്റമായിരുന്നു ചേര്‍ത്തിരുന്നത്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..