January 23, 2026
#india #Top Four #Top News #Trending

ജഗന്‍ മോഹന്‍ റെഡ്ഡി മുട്ട പഫ്‌സിന് 3.36 കോടി ചിലവഴിച്ചെന്ന് ടി ഡി പി; ആന്ധ്രയില്‍ രാഷ്ട്രീയപ്പോര്

ന്യൂഡല്‍ഹി: ആന്ധ്രയില്‍ ടി ഡി പി – വൈ എസ് ആര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തര്‍ക്കം മുട്ട പഫ്‌സില്‍ എത്തി നില്‍ക്കുന്നു. ജഗന്റെ ഭരണകാലത്ത് സര്‍വത്ര ധൂര്‍ത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി ഡി പി വിവാദമാക്കിയിരിക്കുന്നത് പഫ്‌സിനായി ചെലവഴിച്ച കോടികളുടെ കണക്കാണ്. എന്നാല്‍, സ്‌നാക്‌സിന്റെ ബില്ലിനെ മുട്ട പഫ്‌സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ജഗന്റെ പാര്‍ട്ടിയുടെ വിശദീകരണം.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വര്‍ഷത്തിനിടെ മുട്ട പഫ്‌സ് വാങ്ങാന്‍ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ആരോപണം. സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വര്‍ഷവും ശരാശരി 72 ലക്ഷം രൂപ പഫ്‌സ് വാങ്ങാന്‍ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചത്.

ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. 2014-19 കാലയളവില്‍ ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സര്‍ക്കാര്‍ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Leave a comment

Your email address will not be published. Required fields are marked *