ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി

കൊച്ചി: നടന്‍ ജയസൂര്യക്കെതിരെ പരാതി നല്‍കി യുവനടി. നേരത്തെ പേരു പറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാതയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി ശേഖരിച്ചു.
ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രാഥമികമായ മൊഴി ശേഖരിച്ചത്. വിശദമായ മൊഴി പരാതിക്കാരില്‍ നിന്ന് സ്വീകരിക്കും. ഉടന്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും. തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍വെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നായിരുന്നു നടിയുടെ ആരോപണം. ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്.
മുകേഷ് അടക്കമുള്ള കൂടുതല്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി ഉയര്‍ത്തിയത്. മുകേഷിന് പുറമെ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2013ലാണ് ദുരനുഭവം ഉണ്ടായത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നാണ് ആരോപണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..