#kerala #Top Four

ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം

താരസംഘടനയായ അമ്മക്ക് മുഖം നഷ്ടമായിരിക്കുന്നു. നേതൃനിരയിലുള്ളവര്‍ക്കെതിരെയും യുവ അഭിനേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ലൈംഗിക ആരോപണം സിനിമാ മേഖലയെ പിടിച്ചുലച്ചു. കൂട്ടരാജി വെച്ചതോടെ ഒന്നും അവസാനിക്കുന്നില്ല. ഭരണ സമിതിയിലേക്ക് ഇനിയാര് എന്നതാണ് ചോദ്യം.

Also Read ; ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൃഷ്ടിച്ച പ്രകമ്പനം പെട്ടെന്ന് അടങ്ങില്ലെന്ന് ഉറപ്പായതോടെ നേതൃനിരയിലേക്ക് വരാന്‍ പെട്ടെന്ന് ആരും തയ്യാറാകില്ലെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരാതെ തന്നെയാണ് ഇത്രയും ഭൂകമ്പം. കോടതിയുടെ ഇടപെടലില്‍ കേസെടുക്കാനുള്ള നിര്‍ദേശം വന്നാല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.

ഈ ഘട്ടത്തില്‍ താരസംഘടനയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയും പോലുള്ളവര്‍ നേതൃത്വത്തിലേക്ക് വരണമെന്ന അഭിപ്രായം സംഘടനയ്ക്കുള്ളിലുണ്ട്. ഇത്തവണ ഔദ്യോഗിക പാനലിനെതിരെ മത്സരത്തിന് കളമൊരുക്കിയവരാണവര്‍. യുവതാരങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. സിനിമാ തിരക്കുകള്‍ക്കിടെ വിവാദങ്ങളിലേക്ക് തല വെയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *