സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ഇതാദ്യമായല്ല ; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, മുകേഷിന്റെ രാജി സിപിഐഎം തീരുമാനിക്കട്ടെ – കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: സിനിമ മേഖലയിലില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം ആക്ഷേപങ്ങള്‍ ആദ്യമായിട്ടല്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Also Read ; സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
ആരോപണവിധേയര്‍ എത്ര ഉന്നതരായാലും നിയമം നിയമത്തിന് വഴിക്ക് പോകണം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം സുരേഷ് ഗോപി എപ്പോഴും ഒരു സിനിമ സ്‌റ്റൈലിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര മന്ത്രി സ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































