December 21, 2024
#india #Top Four

ചെന്നായകളുടെ ആക്രമണം ; ഉത്തര്‍പ്രദേശില്‍ ജീവന്‍ നഷ്ടമായത് എട്ട്‌പേര്‍ക്ക്

ലഖ്നൗ: നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഉത്തര്‍പ്രദേശില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് എട്ട് പേര്‍ക്കാണ്. ഇതില്‍ ആറ് കുട്ടികളും ഉണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ബഹ്‌റൈച്ച് ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇത്തരത്തില്‍ നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തുടങ്ങീട്ട്. ആറ് ചെന്നായക്കളാണ് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നത്. ഇതില്‍ നാലെണ്ണത്തെ പിടികൂടി.

Also Read ; പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞിയും തുണിയും ; ഡോക്ടര്‍ക്കെതിരെ കേസ്

ബാക്കിയുള്ള ചെന്നായ്ക്കള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണ്. 22ഓളം പേര്‍ക്ക് ചെന്നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏകദേശം അമ്പതോളം ഗ്രാമങ്ങളിലാണ് ചെന്നായകളുടെ ആക്രമണം നടന്നത്. രാത്രി സമയങ്ങളില്‍ വീടുകളില്‍ തന്നെ താമസിക്കാനാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓപ്പറേഷന്‍ ഭീഡിയ എന്ന് പേരിട്ട ദൗത്യത്തില്‍ ചെന്നായ്ക്കളെ കണ്ടെത്താന്‍ ഡ്രോണുകളും അവരെ പിടികൂടാന്‍ വലകളും സജ്ജീകരിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

വലകള്‍, ട്രാന്‍ക്വിലൈസര്‍ തോക്കുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം ഒരു ചെന്നായയെ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. 72 മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് 25 പേരടങ്ങിയ ഫോറസ്റ്റ് സേന ബഹ്‌റൈച്ചിലെ സിസിയ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തില്‍ നിന്ന് ചെന്നായകളില്‍ ഒന്നിനെ പിടികൂടിയത്. മറ്റു രണ്ട് ചെന്നായകളെ കൂടി പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്ന് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *