ഇ പിക്ക് പകരം ടി പി രാമകൃഷ്ണന്‍ ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍

തിരുവനന്തപുരം: ഇ പി ജയരാജനെ പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന.ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഒന്നാം പിണറായി വിജയന്‍ മന്ത്രി സഭയില്‍ എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണന്‍. നിയമസഭയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ കോര്‍ഡിനേറ്റിങ് ചുമതലയുള്ള നേതാവ് കൂടിയാണ്.
ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..