പി വി അന്‍വര്‍ എംഎല്‍എയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ തെളിവുകള്‍ പാര്‍ട്ടിക്ക് കൈമീറാനാണ് പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ പരാതി എഴുതി നല്‍കും, പോലീസ് സേനയിലെ ക്രമക്കേടുകളില്‍ ഇടപെടാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടും. നേരത്തെ മുഖ്യമന്ത്രിയെ കണ്ട് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കിയിരുന്നു. ഇന്നലെ പാര്‍ട്ടി സെക്രട്ടറി തലസ്ഥാനത്തില്ലാത്തതിനാലാണ് ഇന്നലെ കൂടിക്കാഴ്ച നടക്കാതിരുന്നത്.
അതേ സമയം പി വി അന്‍വറിന് പൂര്‍ണ പിന്തുണയുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. ഇരുവരും ഇന്നലെ വീണ്ടും കൂടിക്കാഴ്ച്ച നടത്തി. തുടര്‍നടപടികളെടുക്കേണ്ട കാര്യത്തില്‍ ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി എന്നാണ് സൂചന.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..