#International

വിയറ്റ്‌നാമില്‍ നാശം വിതച്ച് ‘യാഗി’ ചുഴലിക്കാറ്റ് ; മരണം 143 ആയി, 764 പേര്‍ക്ക് പരിക്കേറ്റു, 58 പേരെ കാണാതായി

ഹാനൊയ്: വിയറ്റ്‌നാമില്‍ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ഇതിനോടകം 143 പോരാണ് യാഗി ചുഴലിക്കാറ്റില്‍ മരണപ്പെട്ടത്.58 പേരെ കാണാതായി. 764 പേര്‍ക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 18,000 വീടുകള്‍ തകര്‍ന്നു. 21 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. രാജ്യത്തെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തിരിക്കുകയാണ് യാഗി.

Also Read ; വിവാഹത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടത് : വിഷ്ണുജിത്ത്

മണിക്കൂറില്‍ 149 കിലോമീറ്ററിലേറെ വേഗതയില്‍ ശനിയാഴ്ച രാവിലെയാണ് വടക്കന്‍ വിയറ്റ്‌നാമില്‍ ‘യാഗി’ കര തൊട്ടത്. പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെയാകെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. കെട്ടിടങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു. നിരവധി മരങ്ങള്‍ കടപുഴകി. റോഡുകളില്‍ മുന്നോട്ട് പോകാനാവാതെ കുടുങ്ങിയ ബൈക്ക് യാത്രികരെ ഇരു വശത്തുമായി നിന്ന് കാറുകള്‍ സംരക്ഷിക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

അതിനിടെ വിയറ്റ്‌നാമില്‍ ഫു തോ പ്രവിശ്യയിലെ ഫോംഗ് ചൌ പാലം തകര്‍ന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ട്രക്ക് അടക്കം നിരവധി വാഹനങ്ങള്‍ പാലത്തിനൊപ്പം കുതിച്ചൊഴുകുന്ന നദിയിലേക്ക് പതിച്ചു. പത്ത് കാറുകളും രണ്ട് സ്‌കൂട്ടറും ട്രക്കും അടക്കമുള്ള വാഹനങ്ങളാണ് റെഡ് റിവറിലേക്ക് പാലം തകര്‍ന്ന് പതിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ വിയറ്റ്‌നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. ഈ വര്‍ഷം ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റും യാഗി തന്നെ.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *