September 21, 2024
#kerala #Top Four

തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ ഗൂഡാലോചനകള്‍ നടന്നു : വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പൂര കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. എന്നിട്ട് 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. എന്നാല്‍ അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Also Read ; യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയുമെന്നും സുനില്‍ കുമാര്‍ തുറന്നടിച്ചു. പൂരം കലക്കിയതില്‍ ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം അവിടെയുണ്ട്.പൂരപ്പറമ്പില്‍ എം ആര്‍ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല.മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കണ്ടു.

പോലീസ് പറഞ്ഞിട്ടല്ല പൂരം നിര്‍ത്തിവക്കാന്‍ പറഞ്ഞത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കളക്ടറേ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.പിന്നെ ആരാണ് മേളം പകുതി വച്ച് നിര്‍ത്താന്‍ പറഞ്ഞത്? വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്? എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണ് എന്ന് അറിയണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആര്‍എസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു.സുരേഷ് ഗോപി വന്നത് ആംബുലന്‍സിലാണ്.രോഗികളെ കൊണ്ടുവരേണ്ട ആംബുലന്‍സ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു.തെരഞ്ഞെടുപ്പിനെക്കാള്‍ ഉപരി തൃശ്ശൂര്‍ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *