പൂരം കലക്കല്‍ വിവാദം; എഡിജിപിക്ക് തിരിച്ചടി, റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി, അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. പൂരം കലക്കിയതില്‍ മറ്റ് ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി തള്ളിയത്. പോരാത്തതിന് പൂരം കലക്കല്‍ വിവാദത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. അതോടൊപ്പം എഡിജിപിക്കെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Also Read ; ‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണും
അജിത് കുമാറിനെതിരെ ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളികൊണ്ട് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..