എരുമേലി ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ ഒഴിവാക്കും ; ഫീസ് ഈടാക്കാന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ കരാര്‍ റദ്ദാക്കും
തിരുവനന്തപുരം: ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാല്‍ എരുമേലിയില്‍ ശാസ്താക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ ഇനിമുതല്‍ അനുവദിക്കില്ല. അതോടൊപ്പം ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാന്‍ നല്‍കിയ കരാറുകളും റദ്ദാക്കും. ഇതിനായുള്ള നിയമനടപടിക്കൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
Also Read ; ലെബനനിലുണ്ടായ ബോംബിഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രം
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. പേട്ടയ്ക്കുമുന്‍പ് വലിയതോട്ടില്‍ കുളിച്ചെത്തുന്നവര്‍ക്ക് നടപ്പന്തലില്‍ ചന്ദനവും കുങ്കുമവും ഭസ്മവുമൊക്കെ വെക്കാറുണ്ട്. അതിനിടെ ഇവിടെ പൊട്ടുകുത്തുന്നതിന് 10 രൂപ ഫീസ് ഈടാക്കാനും അതിന് കരാര്‍ നല്‍കിയതുമാണ് ഇപ്പോള്‍ വിവാദമായത്. എന്നാല്‍, പൊട്ടുതൊടല്‍ എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമല്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം അമിതനിരക്ക് തടയാനും തര്‍ക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോര്‍ഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേര്‍ക്ക് കരാര്‍ നല്‍കിയതെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.ഓഗസ്റ്റ് 15-ന് വിവിധ സംഘടനകളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിര്‍പ്പോ ഉന്നയിച്ചില്ലെന്നും ബോര്‍ഡ് വിശദീകരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..