രാഹുല്‍ മാങ്കൂട്ടത്തില്‍ അണ്‍ഫിറ്റ്, കെ മുരളീധരനെ മത്സരിപ്പിക്കണം; പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി
പാലക്കാട്: വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണില്‍ രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..