ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; റിപ്പോര്‍ട്ടില്‍ നടപടിയായില്ല
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.പൊളിറ്റില്‍ സെക്രട്ടറി പി ശശി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍, കെകെ രാകേഷ് എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതാണെന്നും ദൈനംദിന ഓഫീസ് നിര്‍വഹണത്തിന്റെ ഭാഗമാണെന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ച പ്രത്യേക കാര്യത്തിന് വേണ്ടി എന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Also Read ; ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ 16 വര്‍ഷം; ഒടുവില്‍ യുവതിക്ക് മോചനം
അതേസമയം, എഡിജിപിക്കെതിരായ ഡിജിപി റിപ്പോര്‍ട്ടില്‍ ഇനിയും തീരുമാനമായിട്ടില്ല. ക്ലിഫ് ഹൗസ് കൂട്ടിക്കാഴ്ച്ചയെ കുറിച്ച് മാത്രം വിശദീകരണം ഇറക്കിയെങ്കിലും റിപ്പോര്‍ട്ടിന്മേല്‍ എപ്പോള്‍ എന്ത് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനം നീളുകയാണ്.
പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ്
മുഖ്യമന്ത്രി ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തുന്നതും ദൈനംദിന ഓഫീസ് നിര്‍വഹണത്തില്‍ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയില്‍ എന്തോ പ്രത്യേക കാര്യം ചര്‍ച്ച ചെയ്യാന്‍ സ്റ്റാഫിലെ ചിലര്‍ എത്തി എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാര്‍മികതയ്‌ക്കോ മര്യാദയ്‌ക്കോ നിരക്കുന്നതല്ല. വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































