കൊച്ചിയിലെ കൂട്ട മൊബൈല്‍ മോഷണം ; സംഘം വിമാനത്തിലും ട്രെയിനിലും കേരളം വിട്ടു, അന്വേഷണം സംഘം ഡല്‍ഹിയിലേക്ക്
കൊച്ചി: എറണാകുളത്ത് അലന്‍ വാക്കറുടെ ഡിജെ പാര്‍ട്ടിക്കിടെ കൂട്ട മൊബൈല്‍ ഫോണ്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഡല്‍ഹിയിലേക്ക്. മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് അന്വേഷണ സംഘം ഡല്‍ഹിക്ക് പോകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ബെംഗളൂരുവിലെ പരിപാടിക്കിടയിലും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. ഇത് അറിയാന്‍ പോലീസിന്റെ പ്രത്യേക സംഘം ബെംഗളൂരുവിലേക്കും പോകും. കൊച്ചിയിലെ പരിപാടിയില്‍ മൊബൈലുകള്‍ മോഷ്ടിച്ച ശേഷം മോഷണ സംഘം വിമാനത്തിലും രണ്ടാം സംഘം ട്രെയിനിലും കേരളം വിട്ടെന്നാണ് നിഗമനം. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസ്ലം ഖാന്റെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തന രീതിയാണ് ഇതെന്നാണ് വിലയിരുത്തല്‍.